blog-detail-banner

എങ്ങനെ ചെലവുകള്‍ കുറയ്ക്കുകയും ലാഭക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യാം

സാമ്പത്തികരംഗം സാവധാനത്തിലാവുകയും മാന്ദ്യങ്ങള്‍ ആഞ്ഞടിക്കുകയും ചെയ്യുമ്പോള്‍, ബിസിനസ്സുകളുടെ അതിജീവനത്തെയും അവയുടെ വളര്‍ച്ചയെയും സംബന്ധിച്ചിടത്തോളം ചെലവുചുരുക്കല്‍ വളരെ നിര്‍ണായകമാണ്.
സമീപകാലത്തെ ബിസിനസ്സ്, സാമ്പത്തിക, സാമൂഹ്യ, പൊതുജനാരോഗ്യ വെല്ലുവിളികള്‍ സാമ്പത്തികരംഗത്തിനും ബിസിനസ്സുകള്‍ക്കും വ്യാപകമായ തടസ്സങ്ങളും, അതുപോലെതന്നെ വന്‍തോതിലുള്ള തൊഴില്‍ നഷ്ടങ്ങളുമുണ്ടായി. സാമ്പത്തികരംഗവും ബിസിനസ്സുകളും കരകയറുന്നതിനുള്ള മാര്‍ഗ്ഗം അത്ര വേഗത്തിലുള്ളതും എളുപ്പമുള്ളതുമായിരിക്കില്ല. ഒരു മാന്ദ്യത്തില്‍ ബിസിനസ്സുകള്‍ക്കുള്ള ഏറ്റവും വലിയ വെല്ലുവിളികള്‍, പണത്തിന്‍റെ ഒഴുക്ക് നിലനിര്‍ത്തുകയും, ലാഭക്ഷമമായിരിക്കുകയും, സാമ്പത്തികരംഗം കരകയറുന്ന വേളയിലും അതിനു ശേഷവും മുകളിലേക്കുള്ള കുതിപ്പ് ഉറപ്പാക്കുന്നതിനായി സാദ്ധ്യമാകുന്നിടത്തോളം വിഭവങ്ങള്‍ കൈവിടാതിരിക്കുകയും ചെയ്യുക എന്നുള്ളതാണ്.

*ചെലവ് കുറയ്ക്കലിന്‍റെ പ്രാധാന്യം*
ഓരോ തവണ ചെലവുകള്‍ കുറയ്ക്കുമ്പോഴും അവയ്ക്ക് പ്രത്യാഘാതങ്ങളുണ്ടാകാം. കുറയ്ക്കലുകള്‍ വെന്‍ഡര്‍മാരുമായുള്ള ബന്ധം, ജീവനക്കാരുടെ ആത്മവിശ്വാസം, കരകയറുന്നതിനുള്ള മത്സരക്ഷമത, എന്നിവയെ പ്രതികൂലമായി ബാധിക്കാവുന്നതാണ്. ചുരുക്കത്തില്‍, ചെലവുചുരുക്കലിനെ കുറിച്ച് ചിന്തിക്കുമ്പോള്‍, ഓരോ കുറയ്ക്കലിനും ഒരു ചെലവുണ്ട് എന്നുള്ളതാണ്. മാത്രമല്ല ചെലവ് കുറയ്ക്കലുകള്‍, ഒരു കമ്പനിക്ക് അതില്‍ നിന്ന് ഒരിക്കലും കരകയറാന്‍ സാദ്ധ്യമല്ലാത്ത വിധത്തില്‍ ആഴമുള്ളതായിരിക്കാന്‍ പാടില്ല എന്നുള്ളതും പ്രധാനമാണ്.
കമ്പനികള്‍ ബിസിനസ്സില്‍ നിന്നു പുറത്താകുന്നതിന് ഒരു കാരണമേയുള്ളൂ: അവയുടെ പക്കല്‍ പണമില്ലാതാവുക. ഒരു മാന്ദ്യത്തിന്‍റെ വേളയില്‍ വില്പന പലപ്പോഴും താഴും. ചിലപ്പോള്‍, ലോക്ക്ഡൗണ്‍ കാലയളവില്‍ പല കമ്പനികള്‍ക്കും സംഭവിച്ചതു പോലെ, വില്പന മൊത്തത്തില്‍ നിലയ്ക്കും. വില്പന വര്‍ദ്ധിപ്പിക്കുന്നത് കഠിനവും, അതേസമയം ക്യാഷ് ഒഴുക്കും ലാഭക്ഷമതയും നിര്‍ണായകമായിരിക്കുകയും ചെയ്യുന്നതിനാല്‍, ഒരോയൊരു ബദല്‍ മാര്‍ഗ്ഗം എന്ന നിലയില്‍ ബിസിനസ്സ് മേധാവികള്‍ പലപ്പോഴും അവരുടെ ഊന്നല്‍ തിരിക്കുന്നത് ചെലവ് കുറയ്ക്കുന്നതിലേക്കാണ്. പണത്തിന്‍റെ ഒഴുക്ക് നിലനിര്‍ത്തുക എന്നതാണ് തന്ത്രം.

*THE METHOD – CONDUCT A SPEND ANALYSIS*
ചെലവുകള്‍ ചുരുക്കാനായി ശ്രമിക്കുമ്പോള്‍, അത് ആരംഭിക്കേണ്ടത് ചെലവ് വിശകലനത്തില്‍ നിന്നാണ്.: ലാഭക്ഷണത വര്‍ദ്ധിപ്പിക്കുന്നതിന് എവിടെയാണ് എനിക്ക് വെട്ടികുറയ്ക്കാനാവുന്ന അധിക ചെലവുകള്‍ കണ്ടെത്താനാവുന്നത്? എന്‍റെ കമ്പനിയ്ക്കായി ലഭ്യമായ, അക്കൗണ്ടിംഗ്, പര്‍ച്ചേസ് ഓര്‍ഡര്‍, പ്രവര്‍ത്തന ചെലവുകള്‍, പരിപാലന ചെലവുകള്‍, ഭരണനിര്‍വഹണ ചെലവുകള്‍ എന്നിവ സംബന്ധിച്ച ഡാറ്റയുടെ ഏറ്റവും സമ്പൂര്‍ണ്ണമായ ശേഖരം എനിക്ക് എവിടെ കണ്ടെത്താനാവും?
ചെലവ് വിശകലനം നടത്തുന്നതില്‍ അടങ്ങിയിരിക്കുന്ന ചുവടുകള്‍ ഏതെല്ലാമെന്ന് ലേഖനത്തിന്‍റെ ചുവടെയുള്ള ഭാഗത്ത് ഞാന്‍ വരച്ചുകാട്ടാം.

*STEP ONE – COLLECT DATA*
മുകളില്‍ പറഞ്ഞിരിക്കുന്നത് പോലെയുള്ള ചോദ്യം ചോദിച്ചുകൊണ്ടു മാത്രമേ നിങ്ങള്‍ക്ക് ഡാറ്റാ ശേഖരണം ആരംഭിക്കാന്‍ തുടങ്ങാനാവൂ. എവിടെ നിന്നാണ് നിങ്ങളുടെ ഡാറ്റ വരുന്നതെന്നതിനെ കുറിച്ച് നിങ്ങള്‍ ചിന്തിക്കേണ്ടത് ആവശ്യമാണ്. നിങ്ങള്‍ ഡാറ്റ ഉപയോഗിക്കുമ്പോള്‍, ഡാറ്റ അനുയോജ്യമാണെന്ന് നിങ്ങള്‍ ഉറപ്പുവരുത്തേണ്ടതുണ്ട്. ഡാറ്റ ചോദ്യത്തിന് ഉത്തരം നല്കുന്നില്ല എങ്കില്‍, നിങ്ങള്‍ കൂടുതല്‍ ആഴത്തില്‍ പരിശോധിക്കേണ്ടത് ആവശ്യമായിവരും. ഡാറ്റാ ശേഖരണത്തിന്‍റെ വേളയില്‍, ഡാറ്റയില്‍ പൊരുത്തക്കെടുകളുണ്ടോ എന്ന് നിങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അത് അനുയോജ്യവും, ആശ്രയിക്കാവുന്നതും, വിശ്വസനീയവുമായിരിക്കണം. ഡാറ്റാ പൊരുത്തപ്പെടാതിരിക്കുകയും, നിങ്ങള്‍ വിശകലനം നടത്തുകയും ചെയ്യുകയാണെങ്കില്‍, അതിന്‍റെ പരിണിതഫലങ്ങള്‍ വഴിതെറ്റിക്കുന്നതും മൂല്യഹീനവുമായിരിക്കും.
പലപ്പോഴും ഡാറ്റാ ശേഖരണത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളിലൊന്ന് പ്രധാനപ്പെട്ട ഉദ്യോഗസ്ഥരുമായുള്ള അഭിമുഖങ്ങളാണ്. ഇതില്‍ എക്സിക്യൂട്ടീവ് ടീം, ഫിനാന്‍സ് ടീം, പ്രൊക്യൂര്‍മെന്‍റ്, ഹ്യൂമന്‍ റിസോഴ്സസ്, മറ്റ് മേധാവികള്‍ എന്നിവര്‍ ഉള്‍പ്പെടാവുന്നതാണ്. പലപ്പോഴും ഈ അഭിമുഖങ്ങള്‍ നിങ്ങളുടെ വിശകലനത്തിനുള്ള ഡാറ്റ നിങ്ങള്‍ക്ക് എവിടെ കണ്ടെത്താനാവും.

*STEP TWO – BREAKING DOWN COSTS*
ഉദാഹരണം: 1: ജീവനക്കാര്‍ക്കുള്ള ചെലവുകള്‍:
– ജീവനക്കാരുടെ ശമ്പളം
– ജീവനക്കാരുടെ ഓവര്‍ടൈം വേതനങ്ങള്‍
– ജീവനക്കാരുടെ പാര്‍ട്ട്-ടൈം വേതനങ്ങള്‍
– കരാറുകാരുടെ വേതനങ്ങള്‍
– പേയ്റോള്‍ നികുതികള്‍
– ആരോഗ്യപരിചരണ ആനുകൂല്യങ്ങള്‍
– മറ്റ് തൊഴില്‍ ചെലവുകള്‍
ഉദാഹരണം 2 : എക്വിപ്മെന്‍റ് ചെലവുകള്‍:
– പര്‍ച്ചേസ് ചെലവുകള്‍
– ഫിനാന്‍സ് ചെലവുകള്‍
– റെന്‍റല്‍ ചെലവുകള്‍
– സര്‍വീസ് ചെലവുകള്‍
– മെയിന്‍റനന്‍സ് ചെലവുകള്‍

*STEP THREE : PRIORITIZING SPEND CATEGORIES*
ഇനി നിങ്ങള്‍ ചെയ്യേണ്ടത് ചെലവുകളുടെ ഏതെല്ലാം ഇനങ്ങളാണ് കാതലായ ബിസിനസ്സിന്‍റെ ഭാഗമായിരിക്കുന്നത് (അതായത് അത്യാവശ്യമുള്ളത്), ഏതെല്ലാം ഇനങ്ങളാണ് അത്യാവശ്യമുള്ളതല്ലാത്തത് എന്നു തിരിച്ചറിയുന്നതിനായി നിങ്ങളുടെ ചെലവ് വിഭാഗങ്ങള്‍ക്ക് മുന്‍ഗണനാക്രമം നിശ്ചയിക്കുക എന്നതാണ്.
ചെലവില്‍ ആദ്യം നോക്കേണ്ടത് അത്യാവശ്യമല്ലാത്ത ചെലവുകളാണ്. നിങ്ങളുടെ ചെലവിന്‍റെ പ്രധാന മേഖലകള്‍ നിങ്ങളുടെ കാതലായ ബിസിനസ്സുമായി ബന്ധപ്പെട്ടുള്ളതല്ലെങ്കില്‍, നിങ്ങള്‍ ആഴത്തിലുള്ള വിശകലനത്തിലേക്ക് പോകണം. ഒരു സര്‍വീസ് ബിസിനസ്സില്‍, ഫാന്‍സി ഓഫീസുകള്‍ അല്ലെങ്കില്‍ കമ്പനി കാറുകള്‍ പോലെയുള്ള ചില ഓവര്‍ഹെഡ് ചെലവുകള്‍ പരിപൂര്‍ണ്ണമായും അനാവശ്യമായിരിക്കും.
കമ്പനികള്‍ അവര്‍ക്കാവശ്യമായിരിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഉപകരണങ്ങള്‍ സ്വന്തമാക്കുന്നത് വളരെ സാധാരണമാണ്. വരുമാനവും ബിസിനസ്സും കുറവായിരിക്കുകയും, ചെയ്യേണ്ട ജോലി പൊതുവെ കുറവായിരിക്കുകയുമാണങ്കില്‍ – ഇതെല്ലാം ഒരു മാന്ദ്യത്തിന്‍റെ വേളയില്‍ സാധാരണമാണ് – ഈ ചെലവുകളുടെ മൂല്യം വിലയിരുത്തേണ്ടതാണ്.
ചെലവ് വെട്ടിച്ചുരുക്കുന്നത് കൂടുതല്‍ പ്രയാസകരമായിരിക്കുന്ന ചില മേഖലകളുണ്ട്. ഏറ്റവും സാധാരണമായ ചില ഉദാഹരണം
– എക്സിക്യൂട്ടീവ് കോമ്പന്‍സേഷന്‍
– ഓഹരിയുടമകളുടെ ലാഭവിഹിതം
– ഉല്പന്നത്തിനായുള്ള അസംസ്കൃത വസ്തുക്കള്‍
– ലേഓഫുകള്‍.
ഓഫ്-ലിമിറ്റസ് വിഷയങ്ങള്‍ വിട്ടുകളയുകയും, അതിനു പകരം ചെലവ് വെട്ടിച്ചുരുക്കല്‍ അനുവദനീയമായിരിക്കുന്ന മേഖലകളില്‍ ശ്രദ്ധയൂന്നുകയും ചെയ്യുക എന്നതാണ് എനിക്ക് ഉപദേശിക്കാനുള്ളത്.

*STEP FOUR – BENCHMARK COSTS TO INDUSTRY STANDARDS*
നിങ്ങളുടെ മുഴുവൻ വ്യവസായത്തിലുടനീളമുള്ള ചില വിഭാഗങ്ങളിലെ ചെലവുകൾക്കെതിരെ നിങ്ങളുടെ കമ്പനി ചെലവഴിക്കുന്നതിനെക്കുറിച്ചുള്ള താരതമ്യ കാണേണ്ടത് പ്രധാനമാണ്.
നിങ്ങളുടെ വ്യവസായത്തിലെ ചില കാറ്റഗറികളില്‍ നിങ്ങളുടെ കമ്പനിയുടെ ചെലവഴിക്കലിന്‍റെ താരതമ്യ പഠനം നടത്തുക എന്നതും പ്രധാനമാണ്. (Industry Standards) നിലവാരങ്ങളുമൊത്തുള്ള ഇത്തരത്തിലുള്ള താരതമ്യാത്മക വിശകലനം മൊത്തത്തിലുള്ള പ്രവര്‍ത്തന ചെലവുകള്‍, മൂലധന ചെലവുകള്‍, നിശ്ചിത ചെലവുകള്‍, മാര്‍ജിനല്‍ ചെലവുകള്‍, വേതന ചെലവുകള്‍ (ഓവര്‍ടൈം ഉള്‍പ്പെടെ) മുതലായവ ഉള്‍പ്പെടെയുള്ള എത്ര കാറ്റഗറികള്‍ക്കു വേണമെങ്കിലും നടത്താവുന്നതാണ്. ഇതിന്‍റെ ലക്ഷ്യം (Industry Standards) ഏറ്റവും കുറഞ്ഞ ചെലവുകളില്‍ ചിലത് നേടുക എന്നുള്ളതാണ്.

*STEP FIVE -PRIORITIZING & NEGOTIATING WITH VENDORS*
വെൻഡർമാരുമായി കൂടിയാലോചനകള്‍ നടത്തുകയും ചെലവുകള്‍ വെട്ടിക്കുറയ്ക്കുകയും ചെയ്യുന്നതിനു മുമ്പ്, അവരെ മുന്‍ഗണനാക്രമം നിങ്ങള്‍ നിശ്ചയിക്കുക എന്നുള്ളത് പ്രധാനമാണ്. ചെലവ് ഒരു പരിഗണനയായിരിക്കണം. അതുപോലെതന്നെയാണ് ഗുണനിലവാരവും വിശ്വാസ്യതയും. ചുരുക്കത്തില്‍, നിങ്ങള്‍ തേടുന്നത് വെന്‍ഡറുടെ മൂല്യമാണ് – കേവവം ഏറ്റവും ചെലവ് കുറഞ്ഞ വെന്‍ഡര്‍മാരെയല്ല.
വെന്‍ഡര്‍ സ്കോര്‍കാര്‍ഡുകള്‍ (Vendor Scorecards) – വെന്‍ഡര്‍മാരെ വിലയിരുത്തുന്നതിനും, വിവിധ രീതികളില്‍ അവരെ റാങ്ക് ചെയ്യുന്നതിനുമുള്ള ഒരു മാര്‍ഗ്ഗം.
സ്കോര്‍കാര്‍ഡ് മാനദണ്ഡം – ഒരു വെന്‍ഡര്‍ സ്കോര്‍കാര്‍ഡില്‍ പലപ്പോഴും ഉള്‍പ്പെട്ടിരിക്കുന്ന മാനദണ്ഡങ്ങളില്‍ ചിലത് ചുവടെ നല്കിയിരിക്കുന്നു:
– വെന്‍ഡറുടെ പ്രാധാന്യം
– വെന്‍ഡറുടെ വിശ്വാസ്യത
– വെന്‍ഡറുടെ സ്ഥിരത
– വെന്‍ഡറുടെ വേഗത
– വെന്‍ഡറുടെ പേയ്മെന്‍റ് വ്യവസ്ഥകള്‍
– വെന്‍ഡറുടെ ചെലവ്

*STEP SIX : REDUCING PHYSICAL OVERHEAD*
കമ്പനിയുടെ ചെലവുകള്‍ കുറയ്ക്കുന്നതിനുള്ള ഒരു മറ്റൊരു മാര്‍ഗ്ഗം അനാവശ്യമായ ഓവര്‍ഹെഡ് കുറയ്ക്കുക എന്നതാണ്. ഇതില്‍ ഓഫീസ് സ്ഥലം, ഇന്‍വെന്‍ററി സ്ഥലം, വെയര്‍ഹൗസ് സ്ഥലം, റിട്ടെയില്‍ സ്ഥലം, കൂടാതെ നിങ്ങളുടെ ബിസിനസ്സിന് അത്യന്താപേക്ഷിതമല്ലാത്ത മറ്റെതെങ്കിലും സ്ക്വയര്‍ ഫൂട്ടേജ് എന്നിവ കുറയ്ക്കുന്നത് ഉള്‍പ്പെടുന്നു.
ഓവര്‍ഹെഡുകളുടെ കാര്യത്തില്‍ വിവേകപൂര്‍വ്വമായി പെരുമാറുന്നത് കമ്പനിയുടെ ലാഭക്ഷമതയെ വന്‍ തോതില്‍ മെച്ചപ്പെടുത്തും. എല്ലാറ്റിനും ഉപരിയായി, ചെലവില്‍ കുറവ് വരുത്തപ്പെടുന്ന ഓരോ രൂപയും നേരെ ആസ്തിയിലേക്കാണ് പോകുന്നത്. ഇതിന്‍റെ അര്‍ത്ഥം ചെലവ് വെട്ടിക്കുറയ്ക്കുന്നത് യഥാര്‍ത്ഥത്തില്‍ വില്പന വര്‍ദ്ധിപ്പിക്കുന്നതിനേക്കാള്‍ കൂടുതലായി ലാഭം പെരുപ്പിക്കും എന്നതാണ്.

*STEP SEVEN : IDENTIFY THE ASSETS*
ഇവിടെ നമ്മള്‍ കുറയ്ക്കാനാവുന്നതും, പുനരുപയോഗിക്കാനാവുന്നതും, റിസൈക്കിള്‍ ചെയ്യാനാവുന്നതുമായ നമ്മുടെ ആസ്തി ഏതെന്ന് കണ്ടുപിടിക്കും, അത് ഒരു കമ്പനിക്ക് സ്വന്തമായുള്ളതും എന്നാല്‍ പരമാവധി പ്രയോജനപ്പെടുത്താത്തതുമായ ആസ്തികള്‍ ആയിരിക്കും
+ഒന്നാമതായി, ചില വസ്തുക്കള്‍ ഉപയോഗത്തിലായിരിക്കില്ല. ഇവിടെ ഏറ്റവും മികച്ച തന്ത്രം അവ ഉപയോഗിക്കുക അല്ലെങ്കില്‍ അവ വില്ക്കുക എന്നതാവും.
+രണ്ടാമതായി, ചില വസ്തുക്കള്‍ ആവശ്യമായവയാകാം, എന്നാല്‍ അവര്‍ പ്രവര്‍ത്തിക്കുന്നില്ല. അവ അറ്റകുറ്റപ്പണി നടത്താം അല്ലെങ്കില്‍ വില്ക്കാം. അല്ലെങ്കില്‍ അവ ശരിക്കും മോശമായ അവസ്ഥയിലാണെങ്കില്‍, അവ റീസൈക്കിള്‍ ചെയ്യുന്നതിന്‍റെ സാദ്ധ്യത തേടാം.
+മൂന്നാമതായി, ചില വസ്തുക്കള്‍ ഉപയോഗത്തിലായിരിക്കില്ല പ്രവര്‍ത്തിക്കുന്നുമുണ്ടാവില്ല – എന്നാല്‍ അവയ്ക്ക് വാടക നല്കുന്നുണ്ടാവും. ഈ സാഹചര്യത്തില്‍, കേടായ ഉപകരണത്തിന്മേലുള്ള വാടക കരാറനുസരിച്ച് കമ്പനി അടയ്ക്കുകയാണ്. അതൊരു വലിയ പാഴ്ചെലവാണ്! വാടക കരാര്‍ പുനരവലോകനം ചെയ്യുക എന്നത് നിര്‍ണായകമാണ്. വാടക കരാറില്‍ നിന്ന് പുറത്തുവരുന്നതാവും ഏറ്റവും അഭികാമ്യം.
+നാലാമതായി, ചില വസ്തുക്കള്‍ ഉപയോഗത്തിലായിരിക്കില്ല പ്രവര്‍ത്തിക്കുന്നുമുണ്ടാവില്ല, വാടകയ്ക്കെടുത്തവയാകും, കൂടാതെ ഒരു മെയിന്‍റനന്‍സ് അല്ലെങ്കില്‍ സര്‍വീസ് കരാറുമുണ്ടാവും. ഇത് അതിനേക്കാള്‍ വലിയ പാഴ്ചെലവാണ്. വാടക, മെയിന്‍റനന്‍സ്, സര്‍വീസ് കരാറുകള്‍ എല്ലാം തന്നെ പുനരവലോകനം ചെയ്യുകയും – സാദ്ധ്യമാകുന്നിടത്തോളം അതില്‍ നിന്ന് ഭാഗികമായോ അല്ലെങ്കില്‍ പൂര്‍ണ്ണമായോ പുറത്തുകടക്കുകയും വേണം.
+അഞ്ചാമതായി, ചില വസ്തുക്കള്‍ ഉപയോഗത്തിലായിരിക്കില്ല പ്രവര്‍ത്തിക്കുന്നുമുണ്ടാവില്ല, സ്വന്തമായുള്ളവയാകും, കൂടാതെ ഒരു മെയിന്‍റനന്‍സ് അല്ലെങ്കില്‍ സര്‍വീസ് കരാറുമുണ്ടാവും. വാടകയ്ക്കെടുത്തവയുടെ കാര്യത്തിലെന്ന പോലെ, സ്വന്തമായുള്ള ഈ ഉപകരണത്തിന്‍റെയും മെയിന്‍റനന്‍സ്, സര്‍വീസ് കരാറുകള്‍ പുനരവലോകനം ചെയ്യുകയും സാദ്ധ്യമാകുന്നിടത്തോളം പുറത്തുകടക്കുകയും വേണം
+ആറാമതായി, ചില വസ്തുക്കള്‍ ഉപയോഗത്തിലായിരിക്കില്ല പ്രവര്‍ത്തിക്കുന്നുമുണ്ടാവില്ല, ഒരു മെയിന്‍റനന്‍സ് അല്ലെങ്കില്‍ സര്‍വീസ് കരാറുമൊത്ത് സ്വന്തമായുള്ളവയാകും, കൂടാതെ അവയ്ക്ക് ഇന്‍ഷുറന്‍സ് അടയ്ക്കുന്നുമുണ്ടാവും. ഈ ചെലവുകളെല്ലാം പുനര്‍മൂല്യനിര്‍ണ്ണയം നടത്തുകയും, കരാറുകള്‍ അവലോകനം ചെയ്യുകയും, സാദ്ധ്യമാകുമെങ്കില്‍ പുറത്തുകടക്കുകയും വേണം. അധികമുള്ള ഉപകരണം നിര്‍മ്മാര്‍ജ്ജനം ചെയ്തുകഴിഞ്ഞാല്‍, ഇന്‍ഷുറന്‍സ് കരാര്‍ വ്യവസ്ഥകള്‍ വീണ്ടും കൂടിയാലോചനയ്ക്ക് വിധേയമാക്കണം.
ഭൗതീക ആസ്തികളുടെ കാര്യത്തിലെന്ന പോലെ, അധികമായുള്ള ഇന്‍വെന്‍ററി, ഇനിമേല്‍ ഉപയോഗമൊന്നുമില്ലാത്ത ഇന്‍വെന്‍ററി എന്നിവയെല്ലാം വിറ്റൊഴിവാക്കുന്നത് പരിഗണിക്കേണ്ടതാണ്.

*STEP EIGHT – SELLING ASSETS*
വാസ്തവത്തില്‍, ആസ്തികള്‍ വിൽക്കുന്നതിന് പല കാരണങ്ങളുണ്ട്. ഏതാനും പ്രധാനപ്പെട്ട കാരണങ്ങള്‍ നമുക്ക് നോക്കാം. ലാഭക്ഷമതയില്ലായ്മ, Low ROI, ചെലവേറിയത്, നഷ്ടസാദ്ധ്യതയുള്ളത്, ശ്രദ്ധതിരിക്കുന്നത്, അനാവശ്യമായുള്ളത്, ഉപയോഗശൂന്യമായത്.

STEP NINE – MAKING CUTS
ഇപ്പോൾ നിങ്ങളുടെ കൈയിലുള്ള എല്ലാ വിവരങ്ങളും വിശകലനങ്ങളും ഉപയോഗിച്ച് നിങ്ങൾക്ക് ചെലവ് ചുരുക്കൽ പ്രക്രിയ ആരംഭിക്കാം. ചെലവ് ചുരുക്കൽ പ്രക്രിയ നടപ്പിലാക്കുന്നതിനായി ഒരു ടീം രൂപീകരിക്കുന്നതാണ് നല്ലത്. നടപ്പാക്കൽ ആസൂത്രണം ചെയ്യാനും ഓർഗനൈസുചെയ്യാനും നിയന്ത്രിക്കാനും സഹായിക്കുന്നതിന് ഒരു കൺസൾട്ടന്റിനെ സഹായം ഉപയോഗിക്കുന്നത് നല്ലതാവും.

ഴിവാക്കേണ്ടുന്ന വെട്ടികുറയ്ക്കലുകള്‍
വെട്ടിക്കുറയ്ക്കലുകള്‍ സാദ്ധ്യമാക്കാനാവുന്ന ചെലവുകളെ കുറിച്ച് നിങ്ങള്‍ പരിഗണിക്കുമ്പോള്‍, ഒരു വേളയില്‍ നിങ്ങളുടെ കമ്പനിക്ക് ഹാനികരമാകാവുന്ന, അത്യാവശ്യമുള്ള യാതൊന്നും നിങ്ങള്‍ വെട്ടികുറയ്ക്കുന്നില്ല എന്നു നിങ്ങള്‍ ഉറപ്പുവരുത്തുക എന്നുള്ളത് പ്രധാനമാണ്. ഓരോ ബിസിനസ്സിനും വെട്ടികുറയ്ക്കല്‍ ഒഴിവാക്കേണ്ടതായ ചില അത്യാവശ്യ ഘടകങ്ങളുണ്ടാവും.
ഈ പട്ടികയില്‍ ഏറ്റവും മുകളിലുള്ളത് ഓഡിറ്റ് ചെലവുകള്‍, അക്കൗണ്ടിംഗ് ചെലവുകള്‍, കൂടാതെ നിങ്ങളുടെ കമ്പനിയുടെ അക്കൗണ്ടിംഗ്, ബുക്ക്കീപ്പിംഗ്, ഫിനാന്‍ഷ്യല്‍ ഓപ്പറേഷനുകള്‍ സോഫ്ട്വെയര്‍ എന്നിവയാണ്.
പ്രാധാന്യമുള്ള ഏത് ജോലിക്കാരെയും വെട്ടിക്കുറയ്ക്കുന്നത് ഒഴിവാക്കാന്‍ അവസാന നിമിഷം വരെയും ശ്രമിക്കണം എന്നുള്ളത് പ്രധാനമാണ്. പിന്നീട്, അവരെ കൂടാതെ, നിങ്ങളുടെ ബിസിനസ്സ് പുനരാരംഭിക്കുന്നത് അസാദ്ധ്യമായേക്കാം.

CONCLUSION
ഈ ലേഖനം എഴുതുന്നതിന്‍റെ ഏറ്റവും വലിയ ആശയം ഒരു സാമ്പത്തിക കുപ്പുകുത്തലിന്‍റെ വേളയില്‍ ചെലവിന്‍റെയും ലാഭക്ഷമതയുടെയും പ്രശ്നങ്ങളെ തന്ത്രപരമായി സമീപിക്കുന്നതിലൂടെ നിങ്ങളുടെ കമ്പനിയുടെ ലാഭക്ഷമത മെച്ചപ്പെടുത്താന്‍ നിങ്ങളെ സഹായിക്കുന്നതിനുള്ള തന്ത്രങ്ങള്‍ പങ്കുവയ്ക്കുക എന്നുള്ളതായിരുന്നു. ഈ ലേഖനത്തില്‍ ഞാന്‍ മുന്നോട്ടുവച്ച വിശകലനാത്മക ചട്ടക്കൂടുകളും തന്ത്രങ്ങളും അവിടെയെത്താന്‍ നിങ്ങളെ സഹായിക്കുമെന്ന് പ്രത്യാശിക്കുന്നു.
ഏറ്റവും പ്രധാനപ്പെട്ട സംഗതി നിങ്ങളെയും നിങ്ങളുടെ പ്രിയപ്പെട്ടവരെയും ഹാനിയേല്‍ക്കുന്നതില്‍ നിന്ന് അകറ്റിനിര്‍ത്താന്‍ ശ്രമിക്കുക എന്നതാണ്. എന്നാല്‍ രണ്ടാമത്തെ ഏറ്റവും പ്രധാനപ്പെട്ട സംഗതി നിങ്ങളുടെ കമ്പനിയെ ഹാനിയേല്‍ക്കുന്നതില്‍ നിന്ന് അകറ്റിനിര്‍ത്തുക എന്നതാണ് – കൂടാതെ ചെലവുകള്‍ വെട്ടിക്കുറയ്ക്കുക എന്നതും!

Wishing you all the success in your cost-cutting program

°°°°°°°°°°°°°°°°°°°°°°°°°°°°°°°
Mohammed Nizam.

Principal Consultant.

MISSION MEANS CONSULTING
www.missionmeans.com | +91-9400384441

Tags: No tags

Add a Comment

Your email address will not be published. Required fields are marked *